അമ്മയിലേക്ക് ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ തിരിച്ചെടുക്കരുത്: മാമുക്കോയ

ദോഹ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വാദ പ്രതിവാദങ്ങള്‍ തുടരുന്നതിനിടെ, പ്രതികരണവുമായി നടന്‍ മാമുക്കോയ. ദിലീപ് കുറ്റക്കാരനല്ലെന്ന് തെളിയുന്നത് വരെ അമ്മയിലേക്ക് തിരിച്ചെടുക്കരുതെന്ന് നടന്‍ മാമുക്കോയ ആവശ്യപ്പെട്ടു.

അക്രമത്തിനിരയായ പെണ്‍കുട്ടിയും അമ്മയുടെ ഭാഗമായിരുന്നു. അവള്‍ക്ക് നീതി കിട്ടണമെന്നും അത് പൊതുവികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാമുക്കോയ.

കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടണം. ഇതിന് നല്ല സാമൂഹിക പ്രതിബദ്ധത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, ഇതിനായി ആരെയും നിര്‍ബന്ധിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE