നടിയെ ആക്രമിച്ച കേസ്,ദിലീപ് നല്‍കിയ ഹരജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ അക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ ഹരജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി അടുത്ത മാസം 17 ലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7