ബന്ധുക്കള്‍ക്കൊപ്പം ബിക്കിനി വേഷത്തിലെത്തിയ സുഹാനക്കെതിരെ സൈബര്‍ സദാചാരവാദികളുടെ ആക്രമണം

ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സദാചാരവാദികളുടെ ആക്രമണം. സുഹാനയുടെ വസ്ത്രധാരണം തന്നെയാണ് ഇത്തവണയും സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പും വസ്ത്രധാരണത്തിന്റെ പേരില്‍ സുഹാന സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണ സഹോദരന്‍ അബ്രാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന താരപുത്രിയുടെ ഫോട്ടോയാണ് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ മോശമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം മനസ്സിലുണ്ടായിരിക്കണമെന്ന് സുഹാനയ്ക്കു മുന്നറിയിപ്പു കൊടുക്കുന്നതാണ് കമന്റുകള്‍. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് അമ്മയുടെയും മുത്തശ്ശിയുടെയുമൊപ്പമുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സുഹാനയുടെ ഉടുപ്പിന് നീളം തീരെക്കുറഞ്ഞുപോയി എന്നതായിരുന്നു സദാചാരവാദികളെ അന്ന് പ്രകോപിതരാക്കിയത്.

@iamsrk @gaurikhan Cutiee still on vacation 😍❤🏊

A post shared by AbRam Khan (@iamabramkhan) on

SHARE