കൊട്ടാരക്കരയില്‍ ട്രയിനില്‍ യുവതിക്ക് ആസിഡ് ആക്രമണം,ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ട്രയിനില്‍ വെച്ചാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയെ ഗുരുതര പരുക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ആസിഡ് ഒഴിച്ച യുവാവ് ട്രയിനില്‍ നിന്ന് ഇറങ്ങിയോടിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു

കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുനലൂര്‍ പാസഞ്ചര്‍ ട്രയിന്‍ പുറപ്പെടുമ്പോഴായിരുന്നു യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. യുവതിയുടെ അലറിക്കരച്ചില്‍ കേട്ടാണ് യാത്രക്കാര്‍ ഓടിക്കൂടിയത്. ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ഒരു വശം മുഴുവന്‍ പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം ആസിഡ് ഒഴിച്ച യുവാവിനെ പൊലീസ് പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular