ന്യൂഡല്‍ഹി: വിദേശ യാത്രകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ചെലവഴിച്ചത് 355 കോടി രൂപ. 41 യാത്രകളിലായി 52 രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു കഴിഞ്ഞു. ആകെ 165 ദിവസങ്ങള്‍ പ്രധാനമന്ത്രി വിദേശത്തായിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ വിശദാംശങ്ങള്‍ ലഭിച്ചത്.
ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയാണ് ഏറ്റവും ചെലവേറിയത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഒന്‍പത് ദിവസമാണ് മോഡി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് 31.25 കോടി രൂപ ചെലവായി. പ്രധാനമന്ത്രിയായ ശേഷം മോഡി ആദ്യം സന്ദര്‍ശിച്ച ഭൂട്ടാന്‍ യാത്രയാണ് ഏറ്റവും ചെലവ് കുറഞ്ഞത്. ഭൂട്ടാന്‍ യാത്രയ്ക്ക് 2.45 കോടി രൂപ ചെലവായി.
പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ മാത്രം ചെലവാണ് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകളുടെ ചെലവ് ചോദിച്ചിട്ട് വെളിപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയമിച്ചിരിക്കുന്ന എസ്.പി.ജി വിവരാവകാശ നിയമത്തിന്റെ പുറത്താണെന്നാണ് പി.എം.ഒയുടെ വിശദീകരണം.