ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍, സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…, ആഷിക്കിനെതിരെ എം എ നിഷാദ് രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട പോര് മൂര്‍ച്ഛിക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവും ആഷിക് അബുവും രംഗത്തുവന്നതോടെ അതിന് മറുപടി നല്‍കിയും എതിര്‍പക്ഷം രംഗത്തുവന്നിരിക്കുകയാണ്. സിനിമാ തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമായിരിക്കും എന്ന് വിമര്‍ശിച്ച ആഷിക്ക് അബുവിന് മറുപടിയുമായാണ് സംവിധായകന്‍ എം.എ. നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ടെന്നാണ് ആഷിക്ക് അബുവിനോടുള്ള ചോദ്യം. തിലകന്‍ എന്ന മഹാനടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് നിഷാദിന്റെ പക്ഷം. അമ്മയുടെ നടപടിയെ സാധൂകരിക്കുന്നതല്ല തന്റെ പോസ്റ്റെന്ന ജാമ്യത്തോടെയാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

തിലകന്‍ ചേട്ടന് വേണ്ടി മുതല കണ്ണീര്‍ പൊഴിക്കുന്നവരോട്…
സ്വന്തം അഭിപ്രായം ചന്കൂറ്റത്തോടെ ആരുടെയും മുന്പില്‍ വിളിച്ച് പറയാനുളള ആര്‍ജ്ജവം കാണിച്ചിട്ടുളള അതുല്ല്യ നടന്‍ തിലകനെ പടിക്കപ്പുറത്ത് നിര്‍ത്തിയ കാലം…
തിലകന്‍ ചേട്ടന് വേണ്ടി വാദിക്കാന്‍,പോട്ടെ ഒരു ചെറുവിരല്‍ അനക്കാന്‍,എത്ര പേരുണ്ടായിരുന്നൂ ? തിലകനോട് മാപ്പ് ചോദിക്കാന്‍ ആഹ്വാനം നടത്തുന്ന സഹോദരാ,അങ്ങയുടെ എത്ര സിനിമയില്‍ തിലകന്‍ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ?..ഒരാകാംക്ഷ,അങ്ങനെ കണ്ടാല്‍ മതി…
തിലകന്‍ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവര്‍ത്തകര്‍ ചെയ്തത്…വിലക്കുകള്‍ക്ക് പുല്ലു വില കല്‍പ്പിച്ച്,അദ്ദേഹത്തേ സിനിമയില്‍ അഭിനയിപ്പിച്ച,ഞങ്ങളേ പോലുളള സംവിധായകര്‍ക്ക് ഇതൊക്കെ കാണുമ്പോള്‍…,സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ…
ചആ..അമ്മയുടെ നടപടിയേ,സാധൂകരിക്കുന്നതല്ല എന്റ്‌റെ ഈ പോസ്റ്റ്…ചിലത് കാണുമ്പോള്‍ പ്രതികരിച്ച് പോകും..നിലപാടുകള്‍ ഉളളത് കൊണ്ട് തന്നെയാണ്…

SHARE