വീണ്ടും തീയറ്റര്‍ നിറക്കാന്‍ അവര്‍ എത്തുന്നു, 3 ഇഡിയറ്റ്സിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് രാജ്കുമാര്‍ ഹിറാനി

ആമിര്‍ ഖാനും മാധവനും ഷര്‍മന്‍ ജോഷി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്സിന് രണ്ടാം ഭാഗമൊരുങ്ങുന്നു. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളും ആരംഭിച്ചു.

ത്രീ ഇഡിയറ്റ്സിന്റെ സഹ എഴുത്തുകാരന്‍ അഭിജാത് ജോഷിയുമായി ചേര്‍ന്ന് ചിത്രത്തിനായുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണെന്നും മുന്‍ ചിത്രത്തെക്കാള്‍ രണ്ടാം ഭാഗം മികച്ചു നില്‍ക്കണമെന്ന നിര്‍ബന്ധമുണ്ടെന്നും രാജ്കുമാര്‍ ഹിരാനി അറിയിച്ചു.

ഒന്നാം ഭാഗത്തില്‍ ആര്‍. മാധവന്‍, ഷര്‍മന്‍ ജോഷി, ബോമന്‍ ഇറാനി, കരീന കപൂര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. 55 കോടി മുടക്കിയെടുത്ത ചിത്രം ഇന്ത്യയില്‍ മാത്രം നേടിയത് 202 കോടിയോളം രൂപ. ആഗോള കലക്ഷന്‍ 400 കോടിക്കടുത്തും. ചൈനയില്‍ ആമിര്‍ ഖാന് ആരാധകരെ സൃഷ്ടിച്ച ചിത്രം കൂടിയായി ത്രീ ഇഡിയറ്റ്സ്.

നിലവില്‍ രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഒരുങ്ങുന്ന സഞ്ജയ് ദത്തിന്റെ ബയോപിക് ‘സഞ്?ജു’വിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഹിരാനി. അതുകഴിഞ്ഞ് സഞ്ജയ് ദത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മുന്നാ ഭായ്’ക്ക് ഒരു മൂന്നാം ഭാഗമൊരുക്കുന്നതിന്റെ പണികളിലേക്ക് കടക്കും. അതിന് ശേഷമായിരിക്കും ത്രീ ഇഡിയറ്റ്സ് പാര്‍ട്ട് 2ന്റെ ആരംഭമെന്നും ഹിരാനി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular