സംസ്ഥാന പുരസ്‌കാരം ലഭിച്ചില്ലെന്ന വിഷമം വേണ്ടാ..! അതുക്കും മേലെ…! യേശുദാസിന്റെ ശബ്ദമുള്ള യുവഗായകന് അന്താരാഷ്ട്ര പുരസ്‌കാരം

യേശുദാസിനെപ്പോലെ പാടി എന്ന ‘കുറ്റം’ പറഞ്ഞ് യുവഗായകന്‍ അഭിജിത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നഷ്ടപ്പെട്ടുെവന്ന വാര്‍ത്ത നമ്മള്‍ നേരത്തെ കേട്ടതാണ്. ഈകാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകം അറിഞ്ഞപ്പോള്‍ വന്‍ ജനപിന്തുണയാണ് യുവഗായകന് ലഭിച്ചത്. അന്നും സംസ്ഥാന പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ വിഷമം ഇപ്പോള്‍ മാറിക്കാണും. കാരണം.. ഇപ്പോഴിതാ അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗായകന്‍. അഭിജിത്ത് വിജയന് ആശംസകള്‍ നേരുന്ന തിരക്കിലാണ് ആരാധകരും സോഷ്യല്‍ ലോകവും. അവാര്‍ഡ് വാര്‍ത്ത നടന്‍ ജയറാം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018ല്‍ മികച്ച ഗായകനുള്ള പുരസ്‌കാരമാണ് അഭിജിത്ത് നേടിയത്. സന്തോഷവാര്‍ത്ത അഭിജിത്ത് ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ജനകീയ വോട്ടെടുപ്പിലൂടെയാണ് തന്നെ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നിയെന്ന് നിറകണ്ണുകളോടെ അഭിജിത്ത് പറയുന്നു. ജയറാമായിരുന്നു ചിത്രത്തിലേക്ക് ഈ ഗാനം അഭിജിത്തിനെ കൊണ്ട് പാടിക്കാം എന്ന അഭിപ്രായം മുന്നോട്ട് വച്ചത്. ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി അഭിജിത്ത് പാടിയത്. അദ്ദേഹത്തിന്റെ ആദ്യ ഗാനം കൂടിയാണിത്.

SHARE