സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇത് അറിഞ്ഞോ..? ചാര്‍ജ് ചെയ്യാന്‍ വച്ച സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് ബെഡ്‌റൂം കത്തിനശിച്ചു

ചെറുവത്തൂര്‍: സ്മാര്‍ട്ട് ഫോണ്‍ അശ്രദ്ധമായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ദുരന്തങ്ങള്‍ വര്‍ധിച്ചുവരികയാണ്. പലരും ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ ഫോണില്‍ സംസാരിക്കുന്നതും ഉറങ്ങുമ്പോള്‍ തലയ്ക്ക് സമീപം ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നതും പതിവാണ്. ഇത്തരക്കാരുടെ ശ്രദ്ധയ്ക്കായി ഇതാ ഒരു റിപ്പോര്‍ട്ട് ചെറുവത്തൂരില്‍നിന്ന്. മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡ്‌റൂം കത്തിനശിച്ചു. വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ അപകടം ഒഴിവായി. കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്‌സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്‌സത്തിന്റെ മകന്‍ ടി.കെ.മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ചത്. നാലുമണിയോടെ ശബ്ദംകേട്ട് വാതില്‍ തുറന്നപ്പോഴാണ് തീപടര്‍ന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചതായി കണ്ടത്.

Similar Articles

Comments

Advertismentspot_img

Most Popular