അതീവ ഗ്ലാമറസ്സായി മാളവികയുടെ പ്രകടനം; നെലാ ടിക്കറ്റിലെ ഗാനം (വീഡിയോ)

മോഡലായ മാളവിക ശര്‍മ ആദ്യമായി നായികയായെത്തുന്ന രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെ ‘നെലാ ടിക്കറ്റ്’ എന്ന വിഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നതു മാളവിക ശര്‍മയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ്. നായകനായ രവി തേജയ്‌ക്കൊപ്പം അതീവ ഗ്ലാമറസ് വേഷമണിഞ്ഞാണ് മാളവികയുടെ പ്രകടനം.

ശക്തികാന്ത് കാര്‍ത്തിക്ക് ഈണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. സിംഹയും മധുപ്രിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മാളവിക ഗ്ലാമറസ് വേഷത്തില്‍ചുവടു വച്ചത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ചിത്രത്തിന് തീയറ്ററുകളില്‍ പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല.

SHARE