കോട്ടയം,ആലപ്പുഴ ജില്ലയിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയിലേയും ആര്‍പ്പുക്കര, അയമ്‌നം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ പഞ്ചായത്തുകളിലേയും ഹയര്‍സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച അവധിയാണ്.

അതേസമയം ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്.

SHARE