ലോകകപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ സ്പെയിന്‍ ടീം പരിശീലകനെ പുറത്താക്കി

മോസ്‌കോ: ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ 24 മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്‌പെയിന്‍ ടീം പരിശീലകനെ മാറ്റി. സ്‌പെയിനിന്റെ നിലവിലെ കോച്ചായ ജൂലെന്‍ ലൊപ്പറേഗിയെയാണ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറ്റിയത്. റയല്‍ മഡ്രിഡിന്റെ പരിശീലക സ്ഥാനം ഇദ്ദേഹം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷനും ഫെഡറേഷന്റെ പുതിയ പ്രസിഡന്റ് ലൂയിസ് റുബിയാലെസും സ്‌പെയിന്‍ കോച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റുബിയാലെസ് ഇന്നലെ ഫിഫ കോണ്‍ഗ്രസില്‍ നിന്നും ക്രാസന്‍ഡോറിലുള്ള സ്‌പെയിന്‍ ക്യാമ്പിലേക്ക് തിരിച്ചിട്ടുണ്ട്.

SHARE