ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് രാജിയ്ക്ക് കാരണം: പൊട്ടിത്തെറിച്ച് സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്ന് വി.എം സുധീരന്‍.

കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും വി.എം. സുധീരന്‍ പ്രതികരിച്ചു. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാ സംവിധാനം ഒരുമിച്ചു കൊണ്ടുപോകാനായില്ല. ഇതില്‍ പിഴവു വന്നു. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ടാക്രമിച്ചെന്നും സുധീരന്‍ പറഞ്ഞു.

SHARE