കിടിലന്‍ ഡാന്‍സുമായി വീണ്ടും മീനാക്ഷി ദിലീപും സംഘവും; വീഡിയോ കാണാം…

മഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകള്‍ മീനാക്ഷിയും വാര്‍ത്തകളില്‍ എന്നും ഇടംനേടാറുണ്ട്.
എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എങ്കിലും പലപ്പോഴായി ഒന്നുരണ്ട് വീഡിയോകളിലൂടെ മീനാക്ഷി വന്‍ കൈയ്യടി നേടിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.
നേരത്തെ ദിലീപിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ വൈറലായിരുന്നു. കിങ് ലയര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളിലെ കോമഡി രംഗങ്ങളാണ് മീനാക്ഷി ഡബ്‌സ്മാഷ് ചെയ്തത്. കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഡയലോഗും അനുകരിച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു മീനാക്ഷി ഒരു കിടിലന്‍ ഡാന്‍സുമായാണ് എത്തിയിരിക്കുന്നത്. ഒപ്പം നൃത്തം വെക്കാന്‍ സുഹൃത്തുക്കളായ സാനി അയ്യപ്പനും നാദിര്‍ഷായുടെ മകളും ഉണ്ട്.
വീഡിയോ കാണാം…

SHARE