മഞ്ജു വാര്യരുടെ അച്ഛന്‍ അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന്‍ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്തിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. ചലച്ചിത്രതാരം മധു വാര്യരാണ് മകന്‍.

Similar Articles

Comments

Advertismentspot_img

Most Popular