മോസ്കോ: ലോകജനത മുഴുവന്‍ ഭയക്കുന്ന മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പ്രതിപാദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്. മൂന്നാം ലോകയുദ്ധം ലോക സംസ്കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു ജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കുന്ന വാര്‍ഷിക ‘ഫോണ്‍ ഇന്‍’ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരായ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടുകള്‍ പ്രതിലോമകരമാണ്. അവര്‍ റഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെയാണു ഭയക്കുന്നതെന്നു പുടിന് പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക വില, ലോകകപ്പ് ഫുട്ബോള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. മോണിറ്ററുകള്‍ വഴിയുള്ള വിഡിയോ ചോദ്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. പ്രാദേശിക ഗവര്‍ണര്‍മാര്‍ക്കും മന്ത്രിമാര്‍ക്കുമായി നേരിട്ടുള്ള വിഡിയോ ലിങ്കുകളും നല്കി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവര്‍ക്കു കര്‍ശനനിര്‍ദേശമുണ്ടായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്നു വിമര്‍ശനമുയര്‍ന്നപ്പോള്‍, സാധാരണ റഷ്യക്കാരുടെ പ്രശ്നമാണു കൈകാര്യം ചെയ്തതെന്നായിരുന്നു ഔദ്യോഗിക മറുപടി.
മൂന്നാം ലോകയുദ്ധത്തെ കുറിച്ച് പുടിന് പറയുന്നു
Similar Articles
സംഭവദിവസം രാവിലെ മറ്റൊരു പരിപാടിയില്‍വെച്ച് ദിവ്യയുമായി സംസാരിച്ചതായി കലക്ടറുടെ മൊഴി..!! തെറ്റുപറ്റിയെന്ന് നവീന്‍ ബാബു ചേംബറിലെത്തി പറഞ്ഞു..!! ഇത് കൈക്കൂലി വാങ്ങിയെന്ന കുറ്റസമ്മതമായി കണക്കാനാകില്ലെന്ന് കോടതി..!!! അഴിമതിക്കെതിരായ പോരാട്ടമെന്ന വ്യാജേന പരേതനെ അപമാനിക്കാൻ...
കണ്ണൂര്‍: യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍...
ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ…!! ഹസൻ നസ്റല്ലയുടെ പിൻഗാമി നയിം ഖാസിം …!! 33 വർഷമായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ.., വെളുത്ത തലപ്പാവ് ധരിക്കുന്ന നയിം ഖാസിം ഹിസ്ബുല്ല സ്ഥാപക അംഗം
ജറുസലേം: നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവൻ. ഹസൻ നസ്റല്ല ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതൽ 33 വർഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം...