മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിനെയാകെ അപമാനിക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോടു ചോദിച്ചിട്ടു കാര്യമില്ലെന്നും പിണറായി

തിരുവനന്തപുരം: കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെയാകെ അപമാനിക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൊലപാതകം നടന്നാല്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനു പകരം പൊലീസ് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മാധ്യമ ധര്‍മമാണു മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനു പകരം തെറ്റായ കാര്യങ്ങളാണു ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷ എന്തിനെന്ന ചോദ്യം തന്നോടു ചോദിച്ചിട്ടു കാര്യമില്ല. സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നവരോടു ചോദിക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയാന്‍ കേമനാണ്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിനു മനസിലായിട്ടില്ല.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പൊലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ല. 60,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണു സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കെവിന്റെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടില്ല. വീട് സന്ദര്‍ശിക്കുന്നതില്ലല്ലോ, കര്‍ശന നടപടികള്‍. സ്വീകരിക്കേണ്ടതാണല്ലോ ഇപ്പോള്‍ പ്രധാനമെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular