കനത്ത മഴയിലും ചെങ്ങന്നൂരില്‍ മികച്ച പോളിംഗ്, 74.36 ശതമാനം പേര്‍ വോട്ട് ചെയ്തു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. കനത്ത മഴയിലും മണ്ഡലത്തില്‍ 74.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ പോളിംഗ് വര്‍ധിച്ചു. കഴിഞ്ഞ തവണ 74.36 ശതമാനം പേരാണ് വോട്ട് ചെയ്തത്. ചില ബൂത്തുകളില്‍ ചില്ലറ തര്‍ക്കങ്ങള്‍ നടന്നതൊഴിച്ചാല്‍ മണ്ഡലത്തിലെ പോളിംഗ് പൊതുവെ ശാന്തമായിരുന്നു. വലിയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡി. വിജയകുമാര്‍ (യുഡിഎഫ്), സജി ചെറിയാന്‍ (എല്‍ഡിഎഫ്), പി.എസ്. ശ്രീധരന്‍ പിള്ള (എന്‍ഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.

SHARE