ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളി,അന്വേഷണം പ്രഖ്യാപിച്ച് ഐ.സി.സി

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം വീണ്ടും നാണംകെട്ട് ക്രിക്കറ്റ് ലോകം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചു.

നാളെ ഇത് സംബന്ധിച്ച വീഡിയോ പുറത്തുവിടുമെന്ന് അല്‍ജസീറ അറിയിച്ചു.മത്സരഫലം നിര്‍ണയിക്കുന്ന തരത്തില്‍ പിച്ചില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്കാകുമെന്ന് തരംഗ ഇന്‍ഡിക സ്റ്റേഡിയം ഉദ്യോഗസ്ഥന്‍ പറയുന്ന വീഡിയോ അല്‍ ജസീറ പുറത്തുവിട്ടു.ഗാലെ സ്റ്റേഡിയത്തി െമറ്റ് കളികളിലും ഇത്തരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് സൂചന. ശ്രീലങ്ക- ഓസ്ട്രേലിയ മത്സരവും ഒത്തുകളിയായിരുന്നെന്നും ഇംഗണ്ടുമായി നടക്കാനിരുന്ന ശ്രീലങ്കയുടെ മത്സരവും ഒത്തുകളിയ്ക്കായി നിശ്ചയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ക്രിക്കറ്റ് താരങ്ങളാരും ഒത്തുകളിയില്‍ ഇടപെട്ടതായി റിപ്പോര്‍ട്ടിലില്ല.

SHARE