സമ്മാനമായി ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട !! ഒരാഴ്ചത്തേക്കുള്ള അരി വാങ്ങി തന്നാല്‍ മതി, ധര്‍മ്മജന്‍ പുതിയ തീരുമാനം എടുക്കാന്‍ ഒരു കാരണം ഉണ്ട്

കൊച്ചി:ഫലകങ്ങള്‍ കിട്ടി മടുത്ത ധര്‍മ്മജന്‍ ഒരു തീരുമാനമെടുത്തു, ഇനിമുതല്‍ ഫലകങ്ങള്‍ വേണ്ട എന്ന്. വെറുതെ പറഞ്ഞതായിരുന്നില്ല. അതിന് കാരണവുമുണ്ട് ഫലകങ്ങള്‍ കിട്ടുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. ചെറിയ വീടായതുകൊണ്ടുതന്നെ. ഫലകങ്ങള്‍ വെയ്ക്കാന്‍ ഷോകേസ് പണിയാന്‍ തന്നെ 40, 000 ത്തോളം രൂപയുടെ ചെലവുണ്ടെന്നാണ് താരത്തിന്റെ അഭിപ്രായം.

ചെറിയ വീടായതിനാല്‍ ഫലകങ്ങള്‍ ചാക്കില്‍ കെട്ടി എവിടെയെങ്കിലും വെയ്ക്കേണ്ട അവസ്ഥയായിരുന്നു. അതുകൊണ്ടുതന്നെ ഫലകങ്ങളില്‍ കാര്യമുണ്ടെന്ന് തോന്നിയില്ലെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സ്വീകരണങ്ങള്‍ക്ക് ഫലകങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും താരം പറഞ്ഞു.

അതിനുശേഷം ആരെങ്കിലും സ്വീകരണങ്ങള്‍ നല്‍കാന്‍ താല്‍പര്യം അറിയിക്കുകയാണെങ്കില്‍ അരി വാങ്ങി നല്‍കാന്‍ പറയും. അതുമല്ലെങ്കില്‍ ഒരാഴ്ചത്തേക്കുള്ള അരി, പച്ചക്കറി, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങി നല്‍കാന്‍ പറയും. ഇവയെല്ലാം അനാഥാലയങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയാണ് പതിവ്. പരിചയക്കാരിലൂടെ അനാഥാലയങ്ങളും ആവശ്യക്കാരെയും കണ്ടുപിടിക്കുകയാണ് ചെയ്യാറ്. വിശപ്പാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരിഹരിക്കപ്പെടേണ്ട ആവശ്യം. അനാഥാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പകല്‍വീടുകള്‍ക്കും ഭക്ഷണം നല്‍കും. നിരവധിയാളുകള്‍ക്ക് ഇത് ഉപകാരപ്രദമാകാറുണ്ടെന്നും ധര്‍മ്മജന്‍ സ്വകാര്യ ന്യൂസ് ചാനലിനോടാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7