നിപ്പയെ പ്രതിരോധിക്കാന്‍ മരുന്നെത്തി!!! മരുന്ന് കൊണ്ടുവന്നത് മലേഷ്യയില്‍ നിന്ന്

കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് എത്തിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്നെത്തിച്ചത്. മലേഷ്യയില്‍ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്.

എണ്ണായിരം ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. എന്നാലിത് പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍ ഹെപ്പറ്റൈറ്റിസ് സിയെയും വൈറല്‍ ഹെമറേജിക് ഫീവറിനെയും പ്രതിരോധിക്കാന്‍ വേണ്ടിയാണ് മരുന്ന് ഉപയോഗിക്കുന്നത്.

എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാകും മരുന്ന് നല്‍കിത്തുടങ്ങുക. അതേസമയം നിപ്പ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കോട്ടയത്ത് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ നിന്ന് കോട്ടയത്ത് വന്ന ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേരും കോഴിക്കോട്ടാണുള്ളത്.

pathram desk 1:
Related Post
Leave a Comment