അനുവാദമില്ലാതെ ഫോട്ടോ എടുത്തയാളെ മര്യാദ പഠിപ്പിച്ച് കുഞ്ഞ് സിവ!!! വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി എം.എസ് ധോണിയുടെ മകള്‍ സിവ. എം.എസ് ധോണി കളിക്കളത്തിന് അകത്തും പുറത്തും വളരെ കൂളാണ്. എന്നാല്‍ സിവ നേരെ തിരിച്ചാണ്. മൂന്ന് വയസേയുള്ളുവെങ്കിലും അരുതെന്ന് പറയേണ്ടിടത്ത് അത് പറയാന്‍ സിവയ്ക്ക് ഒട്ടും മടിയില്ല.

തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ മര്യാദ പഠിപ്പിക്കുന്ന സിവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന തന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളോട് വളരെ പെട്ടെന്ന് ‘നോ ഫോട്ടോ’ എന്ന് പറഞ്ഞ് വിലക്കുകയാണ് സിവ. ഇതിന് പിന്നാലെ ഫോട്ടോയെടുത്തതിന് അയാള്‍ സിവയോട് മാപ്പ് ചോദിക്കുന്നതായും വീഡിയോയില്‍ നിന്നും മനസിലാക്കാം. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ സെലിബ്രിറ്റിയായി മാറിയിട്ടുണ്ട് കുഞ്ഞ് സിവ. അതുകൊണ്ട് തന്നെ എവിടെ പോയാലും ആള് കൂടുകയും ചെയ്യും.

അച്ഛന്റെ കളി കാണാനെത്തുന്ന സിവ ഇന്ന് ആരാധകര്‍ക്കിടിയിലെ വലിയ താരമാണ്. കഴിഞ്ഞ ദിവസം മത്സരശേഷം ധോണിയുമൊത്ത് മത്സരശേഷം മൈതാനത്ത് കളിക്കുന്ന സിവയുടെ വീഡിയോയും വൈറലായി മാറിയിരിക്കുന്നത്.

SHARE