കര്‍ണാടകത്തില്‍ 30 അംഗമന്ത്രിസഭ; കോണ്‍ഗ്രസിന്റെ പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതിനായി തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. 30 അംഗ മന്ത്രിസഭയ്ക്ക് രൂപം നല്‍കാനാണ് സഖ്യത്തില്‍ ധാരണയായിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നേരത്തെ തന്നെ ജെഡിഎസിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.ഇതിന്റെ ഭാഗമായി കുമാരസാമി മുഖ്യമന്ത്രിയാകും

കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയെ നിയസഭാകക്ഷി നേതാവായി തെരഞ്ഞടുത്തിരുന്നു. യുടി ഖാദര്‍, കെജെ ജോര്‍ജ്ജ് എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയും മന്ത്രിസഭയിലുണ്ടാകും

SHARE