നയന്‍സിനെ നമിക്കുന്നു… ഇതുപോലെ ഒരു നടിയും സമ്മതിക്കില്ല; കോമഡി താരത്തിന്റെ നായികയായ നയന്‍താരയെ അഭിനന്ദിച്ച് ആരാധകര്‍

നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില. അടുത്തിടെ പുറത്തിറങ്ങിയ കോലമാവ് കോകിലയിലെ(കോകോ) പാട്ട് സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടന്‍ ശിവകാര്‍ത്തികേയന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. പാട്ട് പാടിയതും അനിരുദ്ധ് തന്നെയാണ്.

കോമഡി താരമായ യോഗി ബാബുവാണ് നയന്‍താരയ്ക്കൊപ്പം പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്. നയന്‍താരയോടുള്ള യോഗിയുടെ പ്രണയമാണ് പാട്ടിലൂടെ കാണിച്ചിരിക്കുന്നത്. അതിമനോഹരമായാണ് യോഗി ബാബു അഭിനയിച്ചിരിക്കുന്നത്. നയന്‍താരയുടെ ലുക്കും ഏറെ ആകര്‍ഷകമാണ്.

സൂപ്പര്‍നായിക പദവിയിലുള്ള ഒരു നടി സാധാരണ കോമഡി താരത്തിനൊപ്പം അഭിനയിക്കുന്നത് അത്ഭുതമാണെന്നും ഇതുപോലെ ഒരു നടിയും സമ്മതിക്കില്ലെന്നും നയന്‍താരയെ നമിക്കുന്നുവെന്നും ആരാധകര്‍ പറഞ്ഞു. യോഗി ബാബുവിന് ലഭിച്ച മികച്ച അവസരമാണ് ഇതെന്നും ഇനി നായകനാകാനുള്ള അവസരം ലഭിക്കുമെന്നും ആരാധകര്‍ പറയുന്നു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വിലിന്‍, നവീന്‍ കുമാര്‍ തുടങ്ങിയവരുമുണ്ട്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

Similar Articles

Comments

Advertismentspot_img

Most Popular