മലര്‍ മിസ്സ് വനിതാ ഓട്ടോ ഡ്രൈവറായി എത്തുന്നു….!!

കൊച്ചി:മലയാളത്തില്‍ നിന്ന് തെലുങ്കിലേക്കും പിന്നീട് തമിഴിലേക്കും കളം മാറ്റിയ സായി അവിടെയും തന്റെ പ്രതിഭ തെളിയിച്ച നടിയാണ് സായി പല്ലവി. തമിഴില്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.ധനുഷ്, കാജല്‍ അഗര്‍വാള്‍ ജോഡികള്‍ അഭിനയിച്ച ബാലാജി മോഹന്‍ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ വിജയത്തിന് ശേഷം മാരിയുടെ രണ്ടാം ഭാഗത്തിലെ നായികയായി സായ്പല്ലവിഎത്തുന്നത്.

വനിതാ ഓട്ടോഡ്രൈവറുടെ വേഷത്തിലാണ് താരമെത്തുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.ചിത്രത്തില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്.

SHARE