ബി.ജെ.പിയുടെ വിജയം ജനാധിപത്യത്തിന്റെ തോല്‍വി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ബിജെപിയുടെ വിജയം, ജനാധിപത്യത്തിന്റെ പരാജയമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും ബി.ജെ.പി അതിന്റെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഃഖം ആചരിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

SHARE