രമ്യകൃഷ്ണനും കീര്‍ത്തി സുരേഷും ജയലളിത ആകാന്‍ ഒരുങ്ങി

തമിഴ് നാട് മുഖ്യമന്ത്രിയായിരുന്നു ജെ. ജയലളിതയുടെ ജീവിതം സിനിമയാകാന്‍ പോകുന്നു എന്നു കേള്‍്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനെ മുന്‍ നിര്‍ത്തി ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചതായാണ് സൂചന. തെലുങ്ക് സൂപ്പര്‍ നായിക സാവിത്രിയുടെ കഥ പറഞ്ഞ ‘മഹാനടി’ വന്‍ വിജയമായ പശ്ചാത്തലത്തിലാണ് ജയലളിതയുടെ ജീവിതകഥയും സിനിമയാക്കാന്‍ പ്രചോദനമായിരിക്കുന്നത്.

ജയലളിതയായി അഭിനയിക്കാന്‍ ‘മഹാനടി’യില്‍ സാവിത്രിക്ക് ജീവന്‍ പകര്‍ന്ന കീര്‍ത്തി സുരേഷും രമ്യാ കൃഷ്ണനുമാണ് പരിഗണനയില്‍. സാവിത്രിയുടെ ജീവിതകഥയില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നേതാവായും മുഖ്യമന്ത്രിയായും തമിഴകത്തെ വിറപ്പിച്ച ജയലളിതയുടെ റോള്‍ രമ്യാ കൃഷ്ണനാണ് ചേരൂക എന്ന അഭിപ്രായം ശക്തമാണെങ്കിലും മാര്‍ക്കറ്റ് ‘വാല്യു’ കീര്‍ത്തി സുരേഷിന് അനുകൂലമാണ്. ഇരുവര്‍ക്കും വേണ്ടി സമ്മര്‍ദ്ദവും ശക്തമാണ്. സിനിമയില്‍ മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനായി അഭിനയിക്കാന്‍ മമ്മുട്ടിയെയാണ് പരിഗണിക്കുന്നത്.

SHARE