കാളിദാസിന്റെ അടുത്ത ചിത്രം ജീത്തു ജോസഫിനൊപ്പം… ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് താരം…

നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാളിദാസ് ജയറാം നായകനായ ‘പൂമരം’ തിയേറ്ററുകളില്‍ എത്തിയത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം ഒരു ക്യാമ്പസ് കലോത്സവ കഥയായിരുന്നു. ഇപ്പോള്‍ തന്റെ അടുത്ത മലയാള ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കാളിദാസ്.

ജീത്തു ജോസഫിനോടൊപ്പമായിരിക്കും കാളിദാസിന്റെ രണ്ടാമത്തെ മലയാള ചിത്രം. സിനിമയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുന്നതായിരിക്കുമെന്നും കാളിദാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയായിരുന്നു ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും കാളിദാസ് അടുത്തയായി അഭിനയിക്കുന്നത്. ജീത്തുവിന്റെ ചിത്രം അതിനു ശേഷമേ ഉണ്ടാകുവെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular