ഇത് കൊടും ചതി….. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനെതിരെ സി.പി.എം രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്ത നടപടിയെ എതിര്‍ത്ത് സി.പി.എം. ഇന്ത്യയുടെ മള്‍ട്ടിബ്രാന്റ് റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനാവില്ലെന്നതാണ് ഇടതുപാര്‍ട്ടികളുടെ നയം. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പിയും ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇ- വ്യാപാരം വഴി അതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും സി.പി.എം പത്രക്കുറിപ്പില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരിയും വാള്‍മാര്‍ട്ട് വാങ്ങിയിരുന്നു. ഇത് ‘പിന്‍വാതില്‍ പ്രവേശന’മാണെന്നും സി.പി.എം ആരോപിച്ചു.

ഇന്ത്യയിലെ റീട്ടെയില്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്നതായിരിക്കും നീക്കമെന്നും സി.പി.എം ആരോപിച്ചു. വാള്‍മാര്‍ട്ടിന്റെ ഉല്‍പന്നം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നുള്ളവയായിരിക്കുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ഇത് ഇന്ത്യയില്‍ വില്‍ക്കുന്നതോടെ ചെറുകിട, ഇടത്തരം മേഖലയെ തകര്‍ക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

SHARE