സായ് പല്ലവിയുടെ ‘തറ ലോക്കല്‍’ പിറന്നാള്‍ ആഘോഷമാക്കി ടൊവിനോയും ധനുഷും

കൊച്ചി:’മാരി 2′ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു പല്ലവിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി മോഹന്‍, നായകന്‍ ധനുഷ്, വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോ തോമസ്, ആക്ഷന്‍ സംവിധായകന്‍ സ്റ്റണ്ട് സില്‍വ എന്നിവര്‍ ചേര്‍ന്നാണ് പല്ലവിയ്ക്കായി ഒരു ‘തറ ലോക്കല്‍’ പിറന്നാള്‍ ആഘോഷമൊരുക്കിയത്. ‘മാരി’ എന്ന ചിത്രത്തിലെ അനിരുദ്ധ് രവി ചന്ദര്‍ ഈണം പകര്‍ന്ന സൂപ്പര്‍ ഹിറ്റ്ഗാനമാണ് ‘തറ ലോക്കല്‍’ എന്നത്. മാരിയുടെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിച്ചു വരുന്നത്.

മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് തമിഴകത്ത് സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്ന ചിത്രം കൂടിയാണ് ‘മാരി 2.’ അല്‍പ്പം മുന്നോട്ട് നീണ്ട, കൂര്‍ത്ത താടിയും നെറ്റിയിലെ മുറിവും ഒരുവശത്തേക്ക് കോതിയിട്ട മുടിയുമാണ് ടൊവിനോയുടെ ‘മാരി 2’ ലുക്ക് പുറത്തു വന്നപ്പോള്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.സ്റ്റൈലിഷ് വില്ലന്‍ ലുക്കിലുള്ള ടൊവിനോയുടെ ചിത്രം വൈറലായി മാറുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ‘മാരി 2’ വിനായി കാത്തിരിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘മാരി’യില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

സായി പല്ലവിയുടെ തമിഴ് അരങ്ങേറ്റം എ.എല്‍.വിജയ് സംവിധാനം ചെയ്ത ‘കരു’ എന്ന ചിത്രത്തിലൂടെയാണ്. ഹൊറര്‍ ചിത്രമായ ‘കരു’ തെലുങ്കിലും റിലീസ് ചെയ്തിരുന്നു. തമിഴില്‍ സെല്‍വ രാഘവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘എന്‍ജികെ’ യിലും നായിക സായ് പല്ലവിയാണ്. തെലുങ്കില്‍ ‘ഫിദ’, ‘എംസിഎ’ എന്നീ രണ്ടു ചിത്രങ്ങളിലാണ് സായ് പല്ലവി വേഷമിട്ടത്. ‘പടി പടി ലെച്ചേ മനസ്’ എന്നൊരു ചിത്രത്തിന്റെ പണിപ്പുരയിലുമാണ് അവരിപ്പോള്‍.

Similar Articles

Comments

Advertismentspot_img

Most Popular