പ്ലസ് ടു പരീക്ഷാ ഫലം നാളെ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മെയ് 10ന് പ്രഖ്യാപിക്കുമെന്ന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹയര്‍ സെക്കൻഡറി എക്‌സാം അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫല പ്രഖ്യാപനം നടത്തും.

3.72 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 69,971 ഓപ്പണ്‍ സ്‌കൂള്‍ കാന്‍ഡിഡേറ്റ്‌സും 3,369 കംപാര്‍ട്ട്‌മെന്റര്‍ കാന്‍ഡിഡേറ്റ്‌സുമായിരുന്നു. എല്ലാ വിഷയങ്ങളിലേയും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത് രാവിലെ 10നും 12.45നും ഇടയിലായിരുന്നു.

രാവിലെ 11 മണിക്കു ആയിരിക്കും പ്ലസ് ടു ഫല പ്രഖ്യാപനം. ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം dhsekerala.gov.in, keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാവുന്നതാണ്. results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular