നീറ്റ് പരീക്ഷ അത്ര നീറ്റ് അല്ലായിരുന്നു, ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനത്തിന് ഇന്ത്യയൊട്ടാകെ നടത്തിയ നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് സിബിഐ റെയ്ഡ് നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ ഉത്തര്‍പ്രദേശ്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മൂന്നുപേരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. പ്രവേശനം നേടിതരാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ വാഗ്ദാനം നല്‍കിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ദില്ലി കേന്ദ്രമായി എന്‍ട്രന്‍സ് കോച്ചിങ് നടത്തുന്ന ആകൃതി എഡ്യൂക്കേഷന്റെ ഉടമ അശ്വനി തോമര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നീറ്റ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. 13 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച നടന്ന നീറ്റ പരീക്ഷ എഴുതിയത്.

Similar Articles

Comments

Advertismentspot_img

Most Popular