‘അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം’: പാര്‍ത്ഥിപന്‍

കൊച്ചി:നടന്‍ പാര്‍ത്ഥിപന്റെ മകള്‍ കീര്‍ത്തന തന്റെ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതും അതിനോടുള്ള പാര്‍ത്ഥിപന്റെ പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. ‘അടുത്ത ജന്മത്തില്‍ എനിക്കെന്റെ മകളുടെ നായയായി ജനിക്കണം’. എനിക്കത്രയും അസൂയ വരുന്നുണ്ട്’ – മകള്‍ നായ്ക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടുള്ള പാര്‍ത്ഥിപന്റെ ട്വീറ്റായിരുന്നു ഇത്.

മെഴുകുതിരി കത്തിച്ച് വെച്ച് നായയെ മടിയിലിരുത്തി കേക്ക് മുറിക്കാന്‍ ശ്രമിക്കുന്ന കീര്‍ത്തനയുടെ ദൃശ്യങ്ങളായിരുന്നു പാര്‍ത്ഥിപന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന മണിരത്നം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകള്‍ കീര്‍ത്തന. അമുദ എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച താരത്തിനുള്ള ദേശീയ അവാര്‍ഡും കീര്‍ത്തന കരസ്ഥമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരാന്‍ താരം ശ്രമങ്ങളൊന്നും നടത്തിയില്ല. പിന്നീട് മണിരത്നത്തിന്റെ അസിസ്റ്റന്റായി പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കീര്‍ത്തന ചലച്ചിത്രലോകത്ത് തന്നെ നിലയുറപ്പിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സംവിധായകന്‍ അക്ഷയ് അക്കിനേനിയെ വിവാഹം കഴിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular