ലാലേട്ടനും കുഞ്ഞിക്കയും കണ്ടുമുട്ടിയപ്പോള്‍.. വൈറല്‍ ചിത്രം

അമ്മ മഴവില്ല് മെഗാഷോയുടെ റിഹേഴ്‌സലിനിടെ ലാലേട്ടനും ദുല്‍ഖറും.. ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മോഹന്‍ലാല്‍ ആരോടോ ഫോണില്‍ സംസാരിക്കുമ്പോഴും ദുല്‍ഖറിന്റെ കൈവിടാതെ നില്‍ക്കുന്ന ചിത്രമാണ് ഇരു താരങ്ങളുടെയും ആരാധകരെ ആകര്‍ഷിച്ചത്.
അതേസമയം, കാലിലെ പരിക്കിനെ തുടര്‍ന്ന് ദുല്‍ഖര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. നടക്കാനാവാതെ ദുല്‍ഖര്‍ വീല്‍ചെയറില്‍ റിഹേഴ്‌സല്‍ ഹാളിന് പുറത്തേക്ക് പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചലച്ചിത്രലോകത്തെ എല്ലാ നടിനടന്‍മാരും ഒന്നിക്കുന്ന പരിപാടിയായ അമ്മ മഴവില്ല് താരസംഘടനയായ അമ്മ യുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. അമ്മയുടെ സ്‌റ്റേജ് ഷോയില്‍ ആദ്യമായി വേദിയിലെത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് ദുല്‍ഖറിന് പരിക്ക് കാരണം പിന്മാറേണ്ടി വന്നത്. പരിപാടിയുടെ ഭാഗമായി മലയാള സിനിമയിലെ എഴുപത്തിയഞ്ചോളം നടന്‍മാര്‍ ഒന്നിക്കുന്ന പ്രോഗ്രാമില്‍ നൃത്തവും ഗാനവും, സ്‌കിറ്റുകളുമായി ആരാധകരെ ഞെട്ടിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് ആറിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ തുടക്കമാകുന്ന താരങ്ങളുടെ ഉത്സവത്തിന്റെ റിഹേഴ്‌സല്‍ ഇന്നോടെ അവസാനിക്കുകയാണ്. പരിശീലനം പൂര്‍ത്തിയാക്കി ആരാധകര്‍ക്കു മുന്നിലെത്താന്‍ കൊച്ചിയില്‍ നിന്നും വണ്ടികേറിയിരിക്കുകയാണ് ‘അമ്മ’യും താരങ്ങളും.
സിദ്ദിഖാണ് ഷോയുടെ സംവിധായകന്‍. സ്‌കിറ്റ് ഇന്‍ ചാര്‍ജ് റാഫി. സംഗീതംദീപക് ദേവ്. ഓര്‍ക്കസ്ട്ര തേജ് ബാന്‍ഡ്. കൊറിയോഗ്രഫി റാക്ക് ഡാന്‍സ് കമ്പനി. നീരവ്, പ്രസന്ന എന്നിവരാണ് ഷോയുടെ പിന്നണിയില്‍.

SHARE