ഒടുവില്‍ മുഖ്യമന്ത്രിയും തള്ളി, വരാപ്പുഴ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമെന്ന് പിണറായി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് കൈക്കൊണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പിണറായി പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നുണ്ടായി. ഇത് കൈയോടെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞൈന്നും ഇത് പൊലീസിന്റെ നേട്ടമെന്നും പിണറായി കൂ്ട്ടിച്ചേര്‍ത്തു

വരാപ്പുഴ വീടാക്രമിച്ച കേസിലെ യഥാര്‍ഥ പ്രതികള്‍ ശനിയാഴ്ച വൈകീട്ടോടെ കോടതിയില്‍ കീഴടങ്ങിയിരുന്നു.് പൊലീസിനെ വെട്ടിച്ചെത്തി മൂന്നുപേരും കീഴടങ്ങിയത്. ഇവരെ റിമാന്‍ഡുചെയ്തു. വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം.ഇവരായിരുന്നു വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. ഇവര്‍ വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്. വീടാക്രമണക്കേസില്‍ പ്രതിയെന്ന് ആരോപിച്ചാണ് ശ്രീജിത്തിനെ പിടികൂടി മര്‍ദിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular