ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് രാജ്യത്തിന് നാണക്കേടായി; കേന്ദ്രത്തിന്റേത് കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നടപടി: റിദ്ധി സെന്‍

ന്യൂഡല്‍ഹി: സംവിധായകന്റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് റിദ്ധി സെന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യത്തിന് നാണക്കേടായി. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു. രാജ്യത്തെ കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായതെന്ന് റിദ്ധി സെന്‍ പറഞ്ഞു.

മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് റിദ്ധി സെന്‍ എന്ന 19 വയസുകാരന്‍. കൗശിക് ഗാംഗുലി സംവിധാനം ചെയ്ത നഗര്‍കീര്‍ത്തന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് റിദ്ധി സെന്നിന് അവാര്‍ഡ് ലഭിച്ചത്. സ്വവര്‍ഗാനുരാഗ കഥ പറയുന്ന ചിത്രമാണ് നഗര്‍കീര്‍ത്തന്‍.

ബംഗാളിലെ പ്രശസ്തനായ നാടക നടന്‍ കൗശിക് സെന്നിന്റേയും രേഷ്മ സെന്നിന്റേയും മകനാണ് റിദ്ധി. ചെറുപ്പം മുതലേ നാടകത്തില്‍ സജീവമായിരുന്ന റിദ്ധി ഇപ്പോഴാണ് സിനിമയിലേക്ക് വന്നത്. ആദ്യ സിനിമയില്‍ തന്നെ വളരെ പക്വതയാര്‍ന്ന അഭിനയമാണ് താരം കാഴ്ച വച്ചതെന്ന് ജൂറിയും അഭിപ്രായപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular