നടി വേദിക വേലിയില്‍ ഇരുന്ന പാമ്പിന് എടുത്തു തോളില്‍ വെച്ചു,പുറകെ വന്നത് എട്ടിന്റെ പണി: വീഡിയോ വൈറല്‍

കൊച്ചി:പാമ്പിനെ തോളില്‍ വെക്കുന്നതുവരെ തെന്നിന്ത്യന്‍ സുന്ദരി വേദിയകയ്ക്ക് ഭയങ്കര ധൈര്യമായിരുന്നു. മലമ്പാമ്പിന്റെ തല കൈയില്‍ ഒതുക്കിപ്പിടിച്ച് വേദിക ധൈര്യത്തോടെ നിന്നു. പക്ഷേ ഈ ധൈര്യം ചോര്‍ന്നു പോകാന്‍ അധിക സമയം വേണ്ടിവന്നില്ല. സോഷ്യല്‍ മീഡിയയില്‍ വേദിക പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രസകരമായ രംഗങ്ങളുള്ളത്. ശരിക്ക് പറഞ്ഞാല്‍ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ച അവസ്ഥ.

കഴുത്തിന് ചുറ്റിക്കൊണ്ടാണ് വേദിക പാമ്പിനെ പിടിച്ചിരുന്നത്. ഫോട്ടോ എടുക്കാന്‍ പാമ്പിനെ ചേര്‍ത്തു പിടിച്ച് ചിരിച്ചു കൊണ്ടാണ് താരം നിന്നത്. എന്നാല്‍ അപ്പോഴേക്കും വേദികയ്ക്ക് പേടിയാവാന്‍ തുടങ്ങി. മതി , മതി മാറ്റൂ പ്ലീസ് എന്നൊക്കെ വേദിക പറയുന്നുണ്ടായിരുന്നു. പക്ഷേ തോളില്‍ നിന്ന് മാറ്റാന്‍ ആരും സഹായിച്ചില്ല.

Similar Articles

Comments

Advertismentspot_img

Most Popular