എസ്.എസ്.എല്‍.സിയ്ക്ക് 97.84 വിജയം; എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസുമായി 34,313 പേര്‍, വിജയശതമാനം കൂടിയ ജില്ല എറണാകുളം

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇത്തവണ. 441103 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 43113 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി.

വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം- 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. എല്ലാ വിഷയങ്ങള്‍ക്കു, എ പ്ലസിന് അര്‍ഹരായത് 34,313 കുട്ടികളാണ്. മലപ്പുറമാണ് കൂടുതല്‍ എ പ്ലസ് നേടിയ ജില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പിആര്‍ഡി ലൈവ്’ എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

മൂല്യനിര്‍ണയം കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തുന്നതുള്‍പ്പെടെ മറ്റു ജോലികളും ഏപ്രില്‍ അവസാനം തീര്‍ത്തിരുന്നു. മെയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡ് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷവും മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപനം.

ഫലം താഴെ പറയുന്ന സൈറ്റുകളില്‍ ലഭ്യമാണ്.

www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.govt.in
www.reults.kerala.nic.in
www.education.kerala.govt.in
www.reult.prd.kerala.gov.in

Similar Articles

Comments

Advertismentspot_img

Most Popular