തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ എന്തു ചെയ്യും..? ചോദ്യത്തിന് ഷക്കീല നല്‍കിയ മറുപടി….

സിനിമാ മേഖലയിലെ കാസ്റ്റിങ്ങ് കൗച്ച് വിവാദം വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് വ്യക്തമാക്കി നടി ഷക്കീല രംഗത്ത്. തനിക്ക് ഇത്തരമൊരു അനുഭവമേ ഉണ്ടായിട്ടില്ല. തനിക്ക് മാത്രമല്ല തന്റെ പരിചയത്തിലുള്ളവര്‍ക്കും ഇത്തരം അനുഭവം ഉണ്ടായതായി കേട്ടിട്ടില്ല എന്നാണ് ഷക്കീല പറയുന്നത്.
ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യം വെളിപ്പെടുത്തുന്നു.

തന്റെ പടങ്ങള്‍ തലയില്‍ മുണ്ടിട്ട് തീയറ്ററില്‍ പോയി കണ്ടിട്ടുള്ളവര്‍ തന്നെയാണ് ഷക്കീലയുടെ ‘ബി ഗ്രേഡ്’ പടങ്ങള്‍ യുവത്വത്തെ നശിപ്പിക്കുന്നു എന്ന് ആരോപിക്കുന്നത്. ഷക്കീല തമിഴ്‌നാട് മുഖ്യമന്ത്രിയായാല്‍ എന്തു ചെയ്യും എന്ന കുസൃതി ചോദ്യത്തിന് ഇന്ത്യയില്‍ മാനഭംഗത്തിനെതിരെയുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്നും മാനഭംഗത്തിനുള്ള ശിക്ഷ കടുപ്പമാക്കാനും നടപടി വേഗമാക്കാനുമുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും ഷക്കീല പറയുന്നു. എന്തുകൊണ്ടാണ് സണ്ണിലിയോണ്‍ വന്നപ്പോള്‍ മലയാളികള്‍ സെല്‍ഫി എടുക്കുന്നു, ഷക്കീലയ്‌ക്കൊപ്പം എടുക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നു, അതിന് ഷക്കീലയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. സണ്ണി ലിയോണ്‍ വന്നപ്പോള്‍ മലയാളം താരങ്ങള്‍ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്‌ക്കൊപ്പം എടുത്തില്ല എന്നൊക്കെ. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി. ആദ്യമൊക്കെ ഞാനായിരുന്നു അവര്‍ക്കൊക്കെ പ്രശ്‌നം. ഇപ്പോള്‍ അവരുടെ സിനിമകളൊന്നും ഓടാത്തത് കൊണ്ട് സണ്ണി ലിയോണ്‍ പോലെ ആരെങ്കിലുമൊക്കെ വേണം’

അവര്‍ ഇടുന്നത് പോലെ ബിക്കിനി ഇട്ടാല്‍ തന്നെ കാണാന്‍ ഭംഗിയുണ്ടാകില്ല. അവരൊക്കെ അഭിനയിക്കുന്ന സിനിമയിലും ബിക്കിനിയാണിടുന്നതും എന്ന മറുപടിയാണ് സണ്ണിലിയോണും മിയാ ഖലീഫയ്ക്കുമൊക്കെ ലഭിക്കുന്ന സ്വീകാര്യത എന്തുകൊണ്ട് ഷക്കീലയ്ക്ക് ലഭിച്ചില്ലെന്ന് ചോദിച്ചപ്പോള്‍ ഷക്കീല നല്‍കിയത്.

SHARE