ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണി; വീഡിയോ വൈറല്‍

പാട്ടുകള്‍ പാടിയും കുസൃതികള്‍ കാണിച്ചും സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ താരപുത്രിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണിയുടെ മകള്‍ സിവ ധോണി. കുഞ്ഞ് സിവയ്ക്ക് അച്ഛനേക്കാള്‍ ആരാധകരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍. ഇപ്പോള്‍ സിവയുടെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഹെയര്‍ഡ്രൈയര്‍ ഉപയോഗിച്ച് സിവയുടെ തലമുടി ഉണക്കുന്ന ധോണിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കളിക്കളത്തില്‍ സിംഹമാണെങ്കിലും വീട്ടിലെ സിംഹം സിവയാണ്. സിവയ്ക്കു മുന്നില്‍ പൂച്ചയാണ് ധോണി എന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ പഞ്ചാബ്- ചെന്നൈ മല്‍സരത്തിനിടെ ക്രീസില്‍ ബാറ്റ് ചെയ്യുന്ന ധോണിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ് വാശിപിടിക്കുന്ന സിവയുടെ വീഡിയോ നേരത്തെ വൈറലായിരിന്നു.

SHARE