സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്.
സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നത്. സച്ചിന്‍ ആരാധകനായ പിതാവ് ആ പേര് മകന് നല്‍കുന്നതും ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ രേഷ്മ രാജനാണ് നായിക. ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. എസ്. എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. യുവ ഛായാഗ്രഹകന്‍മാരില്‍ ശ്രദ്ധേയനായ നീല്‍ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജൂഡ് ആഗ്‌നേല്‍, ജൂബി നൈനാന്‍ എന്നിവര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു

SHARE