‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ…!സാധാരണക്കാരില്‍ സാധാരണക്കാരന്‍

കൊച്ചി: ‘നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ് എല്ലാവരോടും മോഹന്‍ലാലിനെ കുറിച്ച് മഞ്ജു വാര്യരുടെ വാക്കുകള്‍.

മോഹന്‍ലാലിന്റെ അഭിനയം നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും സ്‌ക്രീനില്‍ വരുമ്പോള്‍ മാത്രമേ ആ മാജിക് കാണാന്‍ സാധിക്കുമെന്നും മഞ്ജു . ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കാണാന്‍ പറ്റില്ല ലാലേട്ടന്‍ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനില്‍ കാണാം ആ മാജിക്. ആറാം തമ്പുരാനില്‍ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നില്‍ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെന്‍ഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാന്‍ അന്തം വിട്ടു. എന്റെ മുന്നില്‍ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക്.
മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള അവനുഭവവും പറഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ, ഒന്നിച്ചഭിനയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചു തരട്ടെയെന്നും മഞ്ജു പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....