സംസ്ഥാനത്തെ പെട്രോള്‍ വില കേട്ടാല്‍ ബോധം പോകും…

തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വിലയില്‍ വന്‍ വര്‍ധന. സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു.

ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്. അതേ സമയം ഡീസലിന് 3.07 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡിസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്.

പെട്രോളിന് ഡല്‍ഹിയില്‍ 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് ലിറ്ററിന് വില.

SHARE