‘ഡാകിനി’ അമ്മൂമ്മയാകാന്‍ നാല് അമ്മമാര്‍ ഒന്നിക്കുന്നു…….

സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെ അവതരിപ്പിക്കുന്നുമികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന് ശേഷം സംവിധായകന്‍ രാഹുല്‍ റിജി നായര്‍ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഡാകിനി എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അമ്മമാരാണ് നായികമാരാകുന്നത്.

നാല് അമ്മൂമ്മമാരുടെ കഥയാണ് ഡാകിനി പറയുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, പോയവര്‍ഷത്തെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പൌളി വല്‍സന്‍, ഹൌ ഓള്‍ഡ് ആര്‍ യുവിലൂടെ 2015ലെ മികച്ച സ്വഭാവനടിയായ സേതുലക്ഷ്മി എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മൂമ്മമാരെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, ഇന്ദ്രന്‍സ്, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍.

സംവിധായകന്‍ രാഹുല്‍ റിജി ജി നായര്‍ തന്നെയാണ് ഈ മുഴുനീള കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും കൊടൈക്കനാലിലുമായി രണ്ട് ഷെഡ്യൂള്‍ ആയിട്ടാകും ചിത്രീകരണം. അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രാഹകന്‍. സംസ്ഥാന പുരസ്‌കാര ജേതാവ് അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും രാഹുല്‍ രാജ് സംഗീതവും നിര്‍വഹിക്കും.

മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഡാകിനിക്കുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം നിര്‍മിച്ച ഉര്‍വശി തിയേറ്റേഴ്‌സും പുള്ളിക്കാരന്‍ സ്റ്റാറാ നിര്‍മിച്ച യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് ഡാകിനിയുടെ നിര്‍മ്മാണം. ഫ്രൈഡേ ഫിലിം ഹൗസ് ആയിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular