ചരിത്രം തിരുത്തിക്കുറിക്കാന്‍ മമ്മൂട്ടി എത്തുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കാണാം

കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടിയും കളത്തിലിറങ്ങിയിരിക്കുകയാണ്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചരിത്രവേഷങ്ങളില്‍ എപ്പോഴും കൈയടി വാങ്ങാറുള്ള മമ്മൂട്ടി മാമാങ്കത്തിലും വിജയം കൊയ്യുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

14 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ലോഹലിപിയില്‍ പൗരാണിക രീതിയില്‍ കൊത്തിവച്ച രീതിയിലുള്ള ടൈറ്റിലാണ് കാണിക്കുന്നത്. വയലന്‍സ് നിറഞ്ഞ ഒരു യുദ്ധചിത്രമായിരിക്കും സിനിമ എന്ന സൂചന തരുന്നതാണ് ടൈറ്റില്‍.അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന സജീവ് പിള്ളയാണ് സംവിധാനം. പതിനേഴ് വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് ചിത്രത്തിന്റെ കഥ ഒരുക്കിയതെന്ന് സജീവ് പിള്ള പറയുന്നു.

Maamaankam Official Title Teaser

Unveiling the official title teaser of Maamaankam !! The first schedule was wrapped up successfully and the second schedule will be starting on May 10th 😊

Posted by Mammootty on Friday, April 20, 2018

SHARE