വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് നദിയിലേക്ക് മരിച്ച് 22 പേര്‍ മരിച്ചു!!! 23 പേര്‍ക്ക് പരിക്ക്, ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് സോന്‍ നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. സംഭവത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബസില്‍ 45 പേരാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം.

വിവാഹസംഘം സിംഗരൗലിയില്‍നിന്നും സിധിയിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തില്‍നിന്നും നദിയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സിന്‍ഗ്രുളിയില്‍ നിന്ന് സിദ്ധിയിലേക്ക് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്.

60-70 അടി താഴ്ചയിലേക്കാണ് ട്രക്ക് പതിച്ചത്. ട്രക്ക് പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ജില്ലാ കലക്ടറും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular