ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി സതീശനെ മാറ്റി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. കെ.പി സതീശനെയാണ് മാറ്റിയത്. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് ബാര്‍ കോഴക്കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനു വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായത് തര്‍ക്കത്തിന് കാരണമായിരുന്നു. കെ.പി സതീശനെക്കൂടാതെ സി.സി അഗസ്റ്റിയനും ഹാജരായതാണ് തർക്കത്തിലെത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാരാണ് സി.സി അഗസ്റ്റിയനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിയമിച്ചത്.

ബാര്‍കോഴക്കേസില്‍ ഗൂഡാലോചനയും മാണിക്കെതിരേ തെളിവുണ്ടെന്നും പരസ്യനിലപാടെടുത്ത വ്യക്തിയാണ് കെ.പി സതീശന്‍. മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെതിരേ സതീശന്‍ രംഗത്തുവന്നിരുന്നു.

തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് സതീശനെ മാറ്റി സി.സി അഗസ്റ്റിയനെ സ്പഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയ സര്‍ക്കാര്‍ നിയമിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നില്ല. അതിനാലാണ് കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അഗസ്റ്റിയനൊപ്പം കെ.പി സതീശനും ഹാജരായത്.

Similar Articles

Comments

Advertismentspot_img

Most Popular