ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്മ്യൂണിസ്റ്റുകാരനായിരിക്കണം!!! വിവാദ യോഗ്യയുമായി സര്‍ക്കാര്‍ ബീജബാങ്ക്

ബീജം നല്‍കുന്നയാള്‍ ഉറച്ച കമ്യൂണിസ്റ്റുകാരനായിരിക്കണമെന്ന കടുത്ത നിലപാടുമായി സര്‍ക്കാര്‍ ബീജബാങ്ക്. ചൈനയിലാണ് സംഭവം. ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയ പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജബാങ്കാണ് വേറിട്ട നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

സംഭവം സോഷ്യല്‍ മീഡിയില്‍ വൈറാലായതോടെ ആശുപത്രി അധികൃതര്‍ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കം ചെയ്തു.

ബീജദാതാവിനു വേണ്ട യോഗ്യതയുടെ ഭാഗമായിട്ടാണ് ഉറച്ച കമ്യൂണിസ്റ്റുകാരാനായിക്കണമെന്ന് പറയുന്നത്. 20 നും 45 നും മധ്യേ പ്രായമുള്ള രാജ്യസ്നേഹിയായ, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കുന്ന ചൈനീസ് നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തിയാവണം ദാതാവ്. ഇദ്ദേഹത്തിനു ജനിതക-സാംക്രമിക രോഗങ്ങള്‍ പാടില്ല. മാത്രമല്ല ദാതാവ് രാഷ്ട്രീയവിവാദങ്ങളില്‍പ്പെടാത്ത വ്യക്തിയായിരിക്കണം.

ദാതാവിനെ രണ്ടു തവണ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കും. അതിനു ശേഷം ബീജ ദാനത്തിനു അനുമതി നല്‍കൂ. ബീജം ദാതാവിന് 5500 യുവാന്‍(ഏകദേശം 59,000 രൂപ) സമ്മാനമായി നല്‍കും. രാജ്യത്ത് വെറും 23 ബീജബാങ്കുകള്‍ മാത്രമാണ് നിലവിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular