ആട് 2 ബമ്പര്‍ ഹിറ്റ്……സംവിധായകന്‍ മിഥുന്‍ മാനുവലിന് കാറ് സമ്മാനിച്ച് വിജയ് ബാബു

കൊച്ചി: മലയാള സിനിമയിലെ പുതിയ ഹിറ്റ് സംവിധായകനായി മാറിയ ആളാണ് മിഥുന്‍ മാനുവല്‍ തോമസ്.സൂപ്പര്‍ഹിറ്റായ ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ ആയിരുന്നു.മിഥുന്‍ പുതിയതായി ഒരു കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ജീപ്പ് ആണ് മിഥുന്‍ സ്വന്തമാക്കിയത്. രസകരമായ സംഗതി ആടിന്റെ നിര്‍മാതാവ് വിജയ് ബാബു മിഥുന് സമ്മാനമായി കൊടുത്തതാണ് ഈ വാഹനം.

ചിത്രം വലിയ ഹിറ്റായതിന്റെ സന്തോഷത്തില്‍ ആണ് നിര്‍മാതാവിന്റെ ഈ സ്‌നേഹപ്രകടനം എന്നാണ് സൂചന തന്റെ ജീവിതത്തില്‍ താന്‍ ആദ്യമായി സ്വന്തമാക്കുന്ന വാഹനവും ഇതാണ് എന്ന് പറഞ്ഞായിരുന്നു മിഥുന്റെ പോസ്റ്റ്.

Similar Articles

Comments

Advertismentspot_img

Most Popular