‘നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’, മുന്നറിയിപ്പുമായി വിജയ് ബാബു

തിയേറ്ററില്‍ നിറഞ്ഞ് കൈയടികളോടെ പ്രദര്‍ശം മുന്നോട്ട് പോകുന്ന സിനിമയാണ് ആട് 2. ആട് 1 പരാജയമാണെങ്കിലും ആട് 2 മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആട് 2 വിന്റെ വ്യാജ പതിപ്പ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തവര്‍ക്ക് മുന്നറിയിപ്പുമായി നിര്‍മ്മാതാവ് വിജയ് ബാബു രംഗത്ത് വന്നിരിക്കുകയാണ്. ‘ദൈവം ഈ ഇന്‍ഡസ്ട്രിയെ രക്ഷിക്കട്ടെ എന്നാണ് വിജയ് ബാബു ആദ്യം പറഞ്ഞ്. ‘ഈ വീഡിയോ ഷെയര്‍ ചെയ്തവരും ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഒന്നോര്‍ക്കുന്നത് നന്നായിരിക്കും, നിങ്ങളുടെ ഫെയ്സ്ബുക്ക് പേജ് നീക്കം ചെയ്യാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും, നിങ്ങളുടെ പേജ് പോയാല്‍ പേടിക്കണ്ട, ഞങ്ങളാണ് അതിന് പിന്നില്‍’ വിജയ് ബാബു പറഞ്ഞു.

നേരത്തെ ആട് 2 വിന്റെ ക്ലിപ്പിംങുകള്‍ ഷെയര്‍ ചെയ്ത രണ്ടായിരത്തോളം ഫെയ്സ്ബുക്ക് പേജുകള്‍ ബ്ലോക്കായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.കേരള മൂവ് എന്നൊരു ഫെയ്സ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് വിജയ് ബാബു ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പേജുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് മറ്റൊരു കമന്റില്‍ പറയുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...